ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാക്ക എന്ന ഷാനെ ഗുണ്ട ആക്ട് പ്രകാരം ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ പന്ത്രണ്ടോളം കേസുകളുണ്ട്.
പ്രായപൂർത്തിയാകുന്നതിനുമുമ്പ് തന്നെ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഷാൻ 2021ൽ ഗുണ്ടാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഓച്ചിറയിലെ ബാറിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ബംഗളൂരുവിൽ നിന്ന് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽപോയി.
പിടികിട്ടാത്തതിനെ തുടർന്ന് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടുമാസം മുമ്പ് കോട്ടയത്തുനിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. എസ്.ഐ.എ നിയാസ്, സി.പി.ഒമാരായ കനീഷ്, വിനോദ്, അനു, രാഹുൽ, സുധീന്ദ്രൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. സംഘാംഗമായ അജയിയെ ഓച്ചിറ പൊലീസ് രണ്ടുമാസം മുമ്പ് കാപ്പപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.