ഓച്ചിറ: ആളില്ലാതിരുന്ന വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവന്റെ സ്വർണാഭരണങ്ങളും മേശയിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയും കവർന്നു. ക്ലാപ്പന പാലാക്കുളങ്ങറ മുക്കിന് കിഴക്ക് ചക്കാലവടക്കതിൽ ഇന്ദിരാഭായിയുടെ വീട്ടിൽ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.
മക്കൾ വിദേശത്തായതിനാൽ ഇന്ദിരാഭായി ഒറ്റക്കാണ് വീട്ടിൽ താമസിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിനായി ശനിയാഴ്ച വൈകീട്ട് ഓച്ചിറ ക്ഷേത്രത്തിലായിരുന്നു. ഞായറാഴ്ച പുലർച്ച തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. അലമാരയും മേശയും കുത്തിത്തുറന്ന നിലയിലായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.