ഓച്ചിറ: നികുതി വെട്ടിച്ചുകടത്താൻ ശ്രമിച്ച ഒരു കോടി അറുപതു ലക്ഷം രൂപ വിലവരുന്ന മൂന്നര കിലോഗ്രാം സ്വർണം പിടികൂടി. ഓച്ചിറ ചങ്ങൻകുളങ്ങര ബ്ലോക്ക് ഓഫിസ് ജങ്ഷനിൽ ശനിയാഴ്ച രാവിലെ 9.30 ഓടെ ആലപ്പുഴ, ചെങ്ങന്നൂർ ജി.എസ്.ടി ഇൻറലിജൻസ് സ്ക്വാഡ് നമ്പർ രണ്ടിലെ ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്.
മഹാരാഷ്ട്രയിൽനിന്ന് തിരുവനന്തപുരത്തേക്ക് വാനിൽ കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പിടിച്ചെടുത്തത്. 9.30 ലക്ഷം രൂപ പിഴ ചുമത്തി സ്വർണം തിങ്കളാഴ്ച വിട്ടുകൊടുത്തു. ഇൻറലിജൻസ് ഡെപ്യൂട്ടി കമീഷണർ വി. അജിത്തിെൻറ നിർദേശ പ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസർ ജെ. ഉദയകുമാർ, എ.എസ്.ടി.ഒ മാരായ ആർ. ഗണേഷ്, ആർ. പ്രമോദ്, ഡി. രാജേഷ്. പി.എൻ. ഷബ്ന, എസ്. രാധിക, കെ.എസ്. സതീഷ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.