ഓച്ചിറ: മാരകായുധങ്ങളുമായി മൂന്നംഗസംഘം വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ അർബുദ രോഗിയായ വീട്ടമ്മ ഉൾെപ്പടെ മൂന്നുപേർക്ക് മർദനമേറ്റു.
തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളിൽ കിഴക്കതിൽ പരേതനായ വാസുദേവെൻറ ഭാര്യ രാജമ്മ (55), മകൾ ചിന്നു (25), മകളുടെ ഭർത്താവ് സനീഷ് (25) എന്നിവർക്കാണ് മർദനമേറ്റത്.
അർബുദബാധിതയായ രാജമ്മ രണ്ടാഴ്ചമുമ്പ് ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അക്രമം തടയാനെത്തിയ ചിന്നുവിെൻറ കൈ അക്രമികൾ തല്ലിയൊടിച്ചു. സനീഷിനും ക്രൂരമായി മർദനമേറ്റു.
ജനാലചില്ലുകൾ അടിച്ചുതകർത്തു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. സനീഷ് ഇടനിലക്കാരനായിനിന്ന് ബന്ധുവിനുവേണ്ടി ബൈക്കിെൻറ ആർ.സി ബുക്ക് പണയപ്പെടുത്തി 25,000 രൂപ ഒരാളിൽനിന്ന് കടമായി വാങ്ങിയിരുന്നു. പണം തിരികെ നൽകാത്തതിനെതുടർന്ന് അക്രമികൾ സനീഷിെൻറ ബൈക്ക് എടുത്തുകൊണ്ടുപോയതായി പറയുന്നു.
പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ആക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുതിരപ്പന്തി സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, വരുൺ എന്നിവർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.