ഓച്ചിറ: എൻജിനീയറിങ് ബിരുദധാരിക്ക് ഹോട്ടൽ തുടങ്ങാൻ ലൈസൻസ് നൽകിയില്ലന്ന് ആരോപിച്ച് സി.പി.എം ക്ലാപ്പന ലോക്കൽ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ആലുംപീടിക, കളരിയ്ക്കമണ്ണേൽ ആദർശ് ആരംഭിക്കാനിരുന്ന സ്ഥാപനത്തിനാണ് ലൈസൻസ് നിഷേധിച്ചത്. കെട്ടിടത്തിന് നമ്പർ ലഭിച്ചശേഷം അനധികൃതമായി നിർമാണം നടത്തിയെന്ന ഓവർസിയറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ലൈസൻസ് നിഷേധിച്ചത്.
പഞ്ചായത്ത് സെക്രട്ടറിയും പൊലീസുമായി സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച ലൈസൻസ് നൽകാമെന്ന് സെക്രട്ടറി ഉറപ്പുനൽകി. ചട്ടലംഘനം ഒഴിവാക്കിയാൽ തിങ്കളാഴ്ചതന്നെ ലൈസൻസ് നൽകുമെന്ന് പഞ്ചായത്ത് സെക്രട്ടറി എ. ഷാനവാസ് പറഞ്ഞു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജെ. കുഞ്ഞിചന്തു, ഏരിയ കമ്മിറ്റി അംഗം ടി.എൻ. വിജയകൃഷ്ണൻ, ഹനീഫ, ജി. ഹരിലാൽ, എം. രാജു, എം.കെ. രാഘവൻ, മോഹനൻ, സോമൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.