ഓച്ചിറ (കൊല്ലം): സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി നിരന്തരം പീഡിപ്പിച്ചു എന്നാരോപിച്ച് ഭർത്താവിനെതിരെ പരാതി. പുണെയിൽ താമസമാക്കിയ ക്ലാപ്പന ആലുംപീടിക സ്വദേശിനിയായ യുവതിയാണ് യുവതി ഓച്ചിറ പൊലീസിനെ സമീപിച്ചത്. തിരുവല്ല നിരണം സ്വദേശിയാണ് ഇവരുടെ ഭർത്താവ്.
ഒരു കിലോ ഗ്രാം സ്വർണാഭരണം ഉൾപ്പെടെ വൻതുക മൂല്യമുള്ള സ്ത്രീധനം നൽകിയായിരുന്നു വിവാഹം. 2018 ലാണ് ഇരുവരുടേയും വിവാഹം ആർഭാടപൂർവം നടന്നത്. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് പരാതി. പരാതി കിട്ടിയ ഉടനെ പൊലീസ് കേസെടുത്തു.
കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ മരിച്ചതോടെ സ്ത്രീധന പീഡനം സംബന്ധിച്ച് നിരവധി കേസുകളാണ് സംസ്ഥാനത്ത് ദിവസവും ഉയർന്നുവരുന്നത്. മോേട്ടാർ വാഹനവകുപ്പിെല അസി.മോേട്ടാർ െവഹിക്കിൾ ഇൻസ്പെക്ടറായ ഭർത്താവ് എസ്. കിരൺകുമാറിെന വിസ്മയയുടെ മരണത്തെ തുടർന്ന് സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തിൽ ഭാര്യ മരണപ്പെട്ട കാരണത്താൽ ഭർത്താവിനെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടുന്നത്. ജൂൺ 21 നാണ് കൊല്ലം നിലമേൽ കൈതോട് സ്വദേശിയായ വിസ്മയ ഭർതൃഗൃഹത്തിൽ മരിച്ചത്. കൊല്ലം റീജനൽ ഒാഫിസിൽ േജാലി ചെയ്തിരുന്ന കിരൺകുമാറിനെ സംഭവത്തെതുടർന്ന് ജൂൺ 22ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇനി സർക്കാർ സർവിസിൽ കിരണിന് ജോലി കിട്ടില്ല. സേവനം പ്രബേഷൻ കാലയളവിലായതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. വിസ്മയയുടേത് പോലുള്ള മരണങ്ങൾ ആവർത്തിക്കരുതെന്ന സന്ദേശമാണ് നടപടിയിലൂടെ സർക്കാർജീവനക്കാർക്കും സമൂഹത്തിനും നൽകുന്നതെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.