ഓച്ചിറ: ഓണത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ല കളക്ടർ രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. തരംമാറ്റി ഉപയോഗിക്കുന്ന ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ, അളവു തൂക്ക നിയമമനുസരിച്ച് മുദ്രണം ചെയ്യാത്ത ത്രാസുകൾ എന്നിവ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ നിയമങ്ങൾ ലംഘിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പലചരക്കുകട, പച്ചക്കറിക്കട, ഫ്രൂട്ട് സ്റ്റാളുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിന് നോട്ടീസ് നൽകി.
ഓച്ചിറയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകൾക്ക് താലൂക്ക് സപ്ലൈ ഓഫിസർ പി.സി .അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ എ.ആർ . അനീഷ്, ഭക്ഷ്യസുരക്ഷ ഓഫിസർമാരായ ചിത്ര മുരളി, ഷീന ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അലക്സാണ്ടർ, വില്ലേജ് ഓഫിസർ, റേഷനിങ് ഇൻസ്പെക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.