ഓച്ചിറ: ആലപ്പാട് അഴീക്കൽ പാട്ടത്തിൽ ക്ഷേത്രത്തിലെ മുടിപ്പുര, പടിഞ്ഞാറേ ആൽത്തറ അംഗൻവാടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പഞ്ചായത്ത് റോഡായ ജോസ് വില്ല-പാട്ടത്തിൽ ക്ഷേത്രം റോഡ് തകർന്നിട്ട് വർഷങ്ങൾ. രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ പൊതുജനങ്ങൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
അംഗൻവാടിയിലെ കുട്ടികൾക്ക് വെള്ളക്കെട്ട് കടന്നുവേണം എത്തിച്ചേരാൻ. നിരവധി തവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും റോഡ് നിർമാണം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പൂർണമായും തകർന്നതിനാലും ഓട പണിയേണ്ടതിനാലും പുതിയ പ്രവൃത്തിയായി മാത്രമേ നിർമാണം നടക്കൂ എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിനാലാണ് അടിയന്തര പ്രാധാന്യമുള്ള ജോലികൾ ചെയ്യാൻ കഴിയാത്തതെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.