കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നിർമിക്കുന്ന കോൺഗ്രസ് ഭവൻ്റെ ശിലാസ്ഥാപനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കുന്നു

കോൺഗ്രസിന്‍റെ മതേതരത്വത്തിൽ വെള്ളം ചേർക്കാൻ സി.പി.എം ശ്രമിക്കേണ്ട -കെ.സി. വേണുഗോപാൽ

ഓച്ചിറ: കോൺഗ്രസിന്‍റെ മതേതരത്വത്തിൽ വെള്ളം ചേർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്ന് സി.പി.എം കരുതേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോൺഗ്രസ് ക്ലാപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കെ.വി. സൂര്യകുമാർ സംഭാവന ചെയ്ത സ്ഥലത്ത് നിർമിക്കുന്ന കൊച്ചുനെട്ടൂർ എം. വാസു സ്മാരക കോൺഗ്രസ് ഭവൻ്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മണ്ഡലം പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ്. ചെയർമാൻ കെ.സി. രാജൻ, സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ഡോ. ജി. പ്രതാപവർമ്മ തമ്പാൻ,  എം.എം. നസീർ, കെ.ജി. രവി, തൊടിയൂർ രാമചന്ദ്രൻ, സബിൻഷ തുടങ്ങിയവർ സംസാരിച്ചു.

ഇരുനില മന്ദിരത്തിൽ എം.എ. റഹ്മാൻ ലൈബ്രറി ഹാൾ, രാജീവ് ഗാന്ധി പാലിയേറ്റീവ് കെയർ, കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

Tags:    
News Summary - kc venugopal in Ochira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.