ഓച്ചിറ: ദക്ഷിണേന്ത്യയിലെ സാംസ്കാരിക മുന്നേറ്റത്തിന് കേരളത്തിന്റെ നവോത്ഥാനമുന്നേറ്റം കാരണമായതായി തെലങ്കാന ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാർക്ക. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതി നേതൃത്വത്തിൽ നടത്തിയ സമൂഹവിവാഹം മാംഗല്യം- 2024 ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. താലി കൈമാറ്റം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. വധൂവരൻമാർക്കുള്ള രണ്ടു ലക്ഷം രൂപയുടെ പാരിതോഷിക വിതരണം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ജി. സത്യൻ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്യടാതിഥിയായി. എം.എൽ.എമാരായ സി.ആർ. മഹേഷ്, യു. പ്രതിഭ, സുജിത് വിജയൻപിള്ള, ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കെ. ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലയഴീയ്ക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി. ശ്രീദേവി, രാധാമണി രാജൻ, എസ്. പവനനാഥൻ, യു. ഉല്ലാസ്, വാർഡ് അംഗം എ. അജ്മൽ എന്നിവർ സംസാരിച്ചു. 37 യുവതികളാണ് മംഗല്യവതികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.