വലിയഴീക്കൽ പാലം വഴിയുള്ള ആദ്യ കെ.എസ്. ആർ.ടി.സി ബസിന് കണ്ടക്ടർക്ക് ടിക്കറ്റ് റാക്ക് നൽകി സി.ആർ. മഹേഷ്

എം.എൽ.എ ഉദ്​ഘാടനംചെയ്യുന്നു

വലിയഴീക്കൽ പാലത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് തുടങ്ങി;ദി​നം​പ്ര​തി 55 ട്രി​പ്

ഓ​ച്ചി​റ: വ​ലി​യ​ഴീ​ക്ക​ൽ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ആ​ല​പ്പാ​ടു​നി​ന്ന്​ ആ​രം​ഭി​ച്ച ആ​ദ്യ ബ​സ് സ​ർ​വി​സ് സി.​ആ​ർ. മ​ഹേ​ഷ്‌ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്ന്​ തോ​ട്ട​പ്പ​ള്ളി​യി​ലേ​ക്കും തി​രി​ച്ച് തോ​ട്ട​പ്പ​ള്ളി​യി​ൽ​നി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്കും ദി​നം​പ്ര​തി 55 ട്രി​പ്പു​ക​ളാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ആ​ല​പ്പാ​ടു​നി​ന്ന് രാ​വി​ലെ 5.30ന്​ ​സ​ർ​വി​സ് ആ​രം​ഭി​ക്കും.

ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് യു. ​ഉ​ല്ലാ​സ്, ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ വ​സ​ന്ത​ര​മേ​ശ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ദീ​പ്തി ര​വീ​ന്ദ്ര​ൻ, ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​മ, ക​രു​നാ​ഗ​പ്പ​ള്ളി എ.​ടി.​ഒ ര​ത്നാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും എം.​എ​ൽ.​എ​മാ​രാ​യ ര​മേ​ഷ് ചെ​ന്നി​ത്ത​ല​യു​ടെ​യും സി.​ആ​ർ. മ​ഹേ​ഷി​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ഹ​രി​പ്പാ​ടു​നി​ന്ന് അ​ഞ്ചും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്ന് ആ​റ് സ​ർ​വി​സു​ക​ളു​മാ​ണ് ആ​രം​ഭി​ച്ച​ത്. 


Tags:    
News Summary - KSRTC bus service started through Valiyazheekkal bridge; 55 trips per day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.