ഓച്ചിറ: കുളത്തിൽ വീണ കുഞ്ഞുപെങ്ങൾക്ക് രക്ഷാകരം നീട്ടി ഇരട്ടക്കുരുന്നുകൾ നൽകിയത് പുതുജീവൻ. ഓച്ചിറ മേമന പുത്തൻത്തയിൽ എസ്.എസ്. മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടക്കുട്ടികളായ സിയാനും ഫിനാനുമാണ് മാതൃസഹോദരി പുത്രി രണ്ടരവയസ്സുകാരി സഫ്നാമോൾക്ക് രക്ഷകരായത്.
ശനിയാഴ്ച ഉച്ചയോടെ സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്ന കാൽ വഴുതി വീടിന് സമീപത്തെ ആഴമുള്ള കുളത്തിൽവീണു. അടുത്തുതന്നെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ സംഭവം കണ്ടയുടനെ ഓടിയെത്തി സഫ്നയുടെ കൈയിലും മുടിയിലും പിടിച്ചുവലിച്ചു കരക്കെത്തിക്കുകയായിരുന്നു.
അപകടത്തിൽനിന്ന് രക്ഷപ്പെട്ട സഫ്ന ദേഹമാസകലം വെള്ളവും പായലുമായി എത്തിയപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. മേമന വല്യത്ത് എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥികളാണ് സിയാനും ഫിനാനും.
പഞ്ചായത്ത് അംഗം ലത്തീഫാബീവി, മെഹർഖാൻ ചേന്നല്ലൂർ, വല്യത്ത് സ്കൂൾ അധ്യാപകരായ നിഷ, ലൈല, ബിന്ദു, പ്രദേശവാസികളായ രാജുമോൻ, ആദിൽ എം. ഖാൻ, ഷാജി, സവാദ് എന്നിവർ കുട്ടികളെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.