ഓച്ചിറ: കരുനാഗപ്പള്ളി, കായംകുളം നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശമായ ഓച്ചിറ-ചൂനാട് റോഡില്‍ ഞക്കനാല്‍ ലെവൽ ക്രോസിൽ മേല്‍പ്പാലം നിര്മിക്കുന്നതിെൻറ ഭാഗമായി സി.ആര്. മഹേഷ് എം.എല്‍.എ, കായംകുളം എം.എല്‍.എ യു. പ്രതിഭയുടെ പ്രതിനിധി, ഇരു പഞ്ചായത്തിലെയും പ്രസിഡന്റുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മേൽപാലത്തിനായി റെയില്‍വേ 31.6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രാഥമികഘട്ടമെന്ന നിലയില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കാന്‍ അതിര്‍ത്തി കല്ല് സ്ഥാപിക്കുന്നതിെൻറ ഭാഗമായി അടുത്തദിവസം യോഗം ചേരാൻ തീരുമാനിച്ചു. ഇതിനുശേഷം സാമൂഹികാഘാത പഠനം നടത്താൻ ഏജന്‍സിയെ ഏല്പിക്കാനും സ്ഥലം ഏറ്റെടുക്കാനും നടപടി സ്വീകരിക്കും.
ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്ന് സി.ആര്. മഹേഷ് എം.എല്‍.എ അറിയിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, വൈസ് പ്രസിഡന്റ് എന്‍. കൃഷ്ണകുമാര്‍, കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.