ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഒരുക്കം പൂർത്തിയായി. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ അബ്ദുസ്സമദ് സമദാനി, എ.എം. ആരിഫ് എന്നിവർ പങ്കെടുക്കും.
എല്ലാ ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ അന്നദാനം നടക്കും. ക്രമസമാധാന പാലനത്തിനായി വിപുലമായ സംവിധാനങ്ങളും ഒരുക്കി. സിറ്റി പോലീസ് കമീഷണർ മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രിദീപ് കുമാർ, ഓച്ചിറ എസ്.എച്ച്.ഒ എ. നിസാമുദ്ദീൻ, കായംകുളം എസ്.എച്ച്.ഒ വൈ. മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.
ഓണാട്ടുകരയിലെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും. 28നാണ് വൃശ്ചികോത്സവം സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.