ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനായി പടനിലം ഒരുങ്ങുന്നു. 17 ന് ആരംഭിച്ച് 28ന് സമാപിക്കും. 17ന് വൈകീട്ട് നാലിന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജൻ ദീപം തെളിക്കും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. അബ്ദുസ്സമദ് സമദാനി എം.പി പങ്കെടുക്കും.
12 ദിവസവും ഓലക്കുടിലുകളിൽ ഭജനമിരിക്കുന്ന ഭക്തർ ഏറെയുള്ള ക്ഷേത്രമാണ് ഓച്ചിറ. ഓലക്കുടിലുകൾക്ക് പകരം ഷീറ്റുകൊണ്ടുള്ള കുടിലുകളാണ് ഇത്തവണയും. കുടിലുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇക്കുറി 1000 ഭജനക്കുടിലുകളാണ് നിർമിക്കുന്നത്. കുടിലുകൾ ലഭിക്കാത്തവർക്കും സാമ്പത്തികമില്ലാത്തവർക്ക് ഭജനം പാർക്കാനും വിശ്രമിക്കാനും കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, സേവപ്പന്തലുകൾ തുടങ്ങിയവ ഉണ്ടാവും.
വൃശ്ചികോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികൾ സെക്രട്ടറി കെ. ഗോപിനാഥൻ, പ്രസിഡന്റ് ജി. സത്യൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, രക്ഷാധികാരി എം.സി. അനിൽകുമാർ, കാര്യനിർവഹണ സമിതി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ചു. യാത്രക്ലേശം പരിഹരിക്കാൻ കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ഹരിപ്പാട്, കൊല്ലം, അടൂർ തുടങ്ങിയ കെ.എസ്.ആർ. ടി.സി. ഡിപ്പോകളിൽനിന്നും പ്രത്യേക സർവിസുകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.