ഷി​ന്‍റോ

കാർ യാത്രക്കാരെ ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിൽ

ഓച്ചിറ: ഹോൺ അടിച്ചതിലുള്ള വിരോധത്തിൽ കാർ യാത്രികരായ കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിലായി.

പുതുപ്പള്ളി പ്രയാർ വടക്കുമുറിയിൽ നെടുവേലിൽ പുത്തൻ വീട്ടിൽ ഷിന്‍റോ (37) ആണ് പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട പ്രയാർ വടക്കുമുറിയിൽ കാക്കാട്ടുശ്ശേരി വീട്ടിൽ മണിലാൽ (50), പ്രയാർ വടക്കുമുറിയിൽ ആതിര വീട്ടിൽ അമൽ (27), പ്രയാർ വടക്കുമുറിയിൽ ഗോപുരം വീട്ടിൽ ബിജു (47), പ്രയാർ വടക്കുമുറിയിൽ വേലശ്ശേരിയിൽ വീട്ടിൽ സുനിൽ (44) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.

മങ്ങാട് സ്വദേശികളായ ശ്രീദേവിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ഹോൺ മുഴക്കി ഓവർടേക്ക് ചെയ്ത് പോയതിലുള്ള വിരോധം നിമിത്തം പ്രതികൾ ഇവരെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തിന്‍റെ മർദനത്തിൽ സാരമായി പരിക്കേറ്റ കുടുംബം ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഒളിവിലായിരുന്ന ഷിന്‍റോയെ പിന്തുടർന്ന് സാഹികമായാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഓച്ചിറ ഇൻസ്പെക്ടർ നിസ്സാമുദ്ദീന്‍റെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ, രാഹുൽ, കനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.

Tags:    
News Summary - One more accused of the group that attacked the car passengers was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.