ഓച്ചിറ: തഴവ പഞ്ചായത്തിൽ പശുക്കളിൽ ചർമമുഴ രോഗം പടരുന്നത് കർഷകരെ ഭീതിയിലാക്കുന്നു. രണ്ട് പശുക്കൾ ഇതിനകം ചത്തു. തഴവ കുതിരപന്തി എസ്.ഡി.എൻ സദനത്തിൽ പ്രമോദിന്റെ മൂന്നുമാസം ഗർഭിണിയായ പശുവും കുതിരപന്തി നാവോലിൽ വീട്ടിൽ പ്രഭാകരന്റെ പ്രസവം കഴിഞ്ഞ് പത്തു ദിവസമായ പശുവുമാണ് ചത്തത്. പശുവിന്റെ ശരീരത്തിൽ കുരുത്തുപൊങ്ങുന്നതാണ് രോഗലക്ഷണം. യഥാസമയം ചികിത്സ ലഭ്യമായാൽ രോഗം ഭേദമാക്കാം.
പ്രതിരോധ കുത്തിവെപ്പും ലഭ്യമാണെന്ന് തഴവ പഞ്ചായത്ത് വെറ്ററിനറി ഡോ. സോജ പറഞ്ഞു. എന്നാൽ, പ്രതിരോധ കുത്തിവെപ്പ് യഥാസമയം നൽകാത്തതാണ് പശുക്കൾ ചാകാൻ കാരണമെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.