ഓച്ചിറ: ക്ലാപ്പനയിൽ വിജനമായ സ്ഥലത്ത് പുരുഷെൻറ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി െപാലീസ്.
ഫോറൻസിക് വിഭാഗം വിശദമായ പരിശോധന നടത്തി. മൊബൈൽ ഫോൺ ഇയാൾ ഉപയോഗിച്ചിരുന്നെങ്കിൽ കണ്ടെത്താൻ അസ്ഥികൂടം ലഭിച്ച സ്ഥലത്ത് ജില്ല ബോംബ് സ്ക്വാഡ് വിദഗ്ധൻ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഫോറൻസിക് റിപ്പോർട്ട് കിട്ടിയെങ്കിൽ മാത്രമേ പ്രായം സ്ഥിരീകരിക്കാനാകൂ.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുള്ള അസ്ഥികൂടം വെള്ളിയാഴ്ച ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കും. മൃതദേഹത്തിന് ഒരു വർഷം പഴക്കമുെണ്ടന്നാണ് പ്രാഥമിക വിവരം.
മറ്റു സ്റ്റേഷനുകളിൽ കാണാതായവരുടെ വിവരങ്ങൾ അന്വേഷിച്ച് ഓച്ചിറ പൊലീസ് സന്ദേശം അയച്ചിട്ടുണ്ട്. ഓച്ചിറ ഇൻസ്പെക്ടർ ആർ. പ്രകാശിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.