ഓച്ചിറ: കടലിൽ കാറ്റ് ശക്തമായതോടെ മത്സ്യബന്ധനം പ്രതിസന്ധിയിൽ. അഴീക്കലിൽനിന്ന് കടലിൽ പോയ ഫൈബർ വള്ളം കാറ്റിൽപെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഴീക്കൽ സ്വദേശികളായ അജിത്ത് (34), വിനോദ് (49), രാജേഷ് (42) വെള്ളനാതുരുത്ത് സ്വദേശി ജയേഷ് (49) എന്നിവർ രക്ഷപ്പെട്ടു. അഴീക്കൽ വയലിത്തറയിൽ അജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ഓംകാരം’ എന്ന ഫൈബർ വള്ളമാണ് മറിഞ്ഞത്.
വള്ളം മറിയുന്നത് കണ്ട് മറ്റുള്ള വള്ളത്തിലെ മത്സ്യത്തൊഴിലാളികളെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. യമഹ എൻജിൻ, വയർലെസ്, ജി.പി.എസ് എന്നിവയും കടലിൽ നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. അപകടത്തിൽപെട്ട വെള്ളം മറ്റ് വള്ളക്കാർ കെട്ടിവലിച്ച് കരയിലേക്ക് കൊണ്ടുവന്നു. ആലപ്പാട് - അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന് തിങ്കളാഴ്ച പുലർച്ച പോയ വള്ളങ്ങൾ ശക്തമായ കാറ്റിനെതുടർന്ന് മടങ്ങിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.