ഓച്ചിറ: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ പൊലീസ് പിടിയിലായി. കൃഷ്ണപുരം ചീലാന്തറ തെക്കതില്‍ നൗഫല്‍ (30), കൃഷ്ണപുരം ചീലാന്തറവീട്ടില് വിഷ്ണു (23), കൃഷ്ണപുരം കിഴക്കേവീട്ടില്‍ നിതിഷ് മോഹന്‍(25), കൃഷ്ണപുരം മംഗലത്ത് പടീറ്റതിൽ മഹേഷ്(20), കൃഷ്ണപുരം ഉമ്മവീട്ടില് കിഴക്കതില്‍ ഷെജീം(23) എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 30ന് തഴവ സ്വദേശിയായ യുവാവിന്റെ വീട്ടില്‍ രാത്രി 10ഓടെ പ്രതികള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ സുജാതന്‍ പിള്ളയുടെ നേതൃത്വത്തില്‍ എസ്.ഐ നിയാസ് സിപിഒ മാരായ അനു, കനിഷ്, പ്രേംസണ്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.