രാഹുൽ (കണ്ണൻ)

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടൽഭിത്തിക്കിടയിൽ കണ്ടെത്തി

ഓച്ചിറ: ആലപ്പാട് അഴീക്കൽ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽനിന്ന് വീണ് കാണാതായ അഴീക്കൽ നികത്തിൽ (തെക്കടുത്ത്) രാഹുലി​െൻറ (32-കണ്ണൻ) മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കരയിൽ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ അടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളിയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് വല വലിക്കുന്നതിനിടെ, വള്ളത്തിൽനിന്ന് വീണ് രാഹുലിനെ കാണാതായത്.

നാലു ദിവസമായി മത്സ്യത്തൊഴിലാളികളടക്കം കടലിൽ തിരച്ചിൽ നടത്തുകയായിരുന്നു.തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം പരിസരവാസികൾ കണ്ടത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തി. ഭാര്യ: ഉണ്ണിമായ. മക്കൾ: ആരുഷ്, ആദി കേശവ്.




Tags:    
News Summary - The body of fisherman was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.