ഓച്ചിറ: വിവാഹസമ്മാനമായ രണ്ട് പവൻ സ്വർണമാല തിരക്കിനിടയിൽ നഷ്ടപ്പെട്ടങ്കിലും ഒരു മാസത്തിന് ശേഷം തിരിച്ചു കിട്ടി. മഠത്തിക്കാരാഴ്മ കൗസ്തുഭത്തിൽ ആദർശിനാണ് (33) മാല തിരിച്ചുകിട്ടിയത്.
ഉത്രാടദിവസം ചങ്ങൻകുളങ്ങര ശാരദാദേവി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹസമ്മാനമായി ലഭിച്ച മാല അൽപസമയത്തിനകം നഷ്ടപ്പെട്ടു. ക്ഷേത്രപരിസരത്തും ഓഡിറ്റോറിയത്തിലും തിരഞ്ഞങ്കിലും കിട്ടിയില്ല. കഴിഞ്ഞ ദിവസം ഓഡിറ്റോറിയത്തിെൻറ ഷട്ടർ തുറന്ന ക്ഷേത്രത്തിലെ ക്ലർക്ക് മണി മന്ദിരത്തിൽ ശിശുപാലനാണ് മാല കണ്ടെത്തിയത്.
ഓഡിറ്റോറിയത്തിെൻറ അകത്ത് മൂലയിലാണ് മാല കിടന്നത്. ക്ഷേത്രം ഭാരവാഹികൾ വിവരമറിയിച്ചതനുസരിച്ച് ആദർശ് എത്തി മാല ഏറ്റുവാങ്ങി. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് കെ. വിശ്വനാഥൻ, സെക്രട്ടറി സുശീലൻ എന്നിവരുടെ സാന്നിധ്യത്തിൽ ക്ലർക്ക് ശിശുപാലനിൽ നിന്ന് മാല ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.