ഗവ. ഫാമില്‍നിന്ന് മത്സ്യം മോഷ്ടിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

ഓച്ചിറ: ക്ലാപ്പന ആയിരംതെങ്ങ് ഗവ. ഫിഷ് ഫാമില്‍ രാത്രി അതിക്രമിച്ചുകയറി മത്സ്യം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മാവേലിക്കര മാന്നാര്‍ സുനി ഭവനില്‍ ജയിംസ് (57) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12.30നാണ് സംഭവം. കുരുക്ക് വലയിട്ട് മത്സ്യങ്ങളെ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സുരക്ഷ ജീവനക്കാരനെ മര്‍ദിച്ച് പരിക്കേല്‍പിച്ചു.

വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഓച്ചിറ പൊലീസ് മോഷ്ടാവിനെ പിടികൂടി. ഫാമിലെ ഫിഷറീസ് ഡെവലപ്മെന്‍റ് ഓഫിസര്‍ ജയിംസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഓച്ചിറ സി.ഐ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ രാജേഷ്, സി.പി.ഒമാരായ മോഹന്‍ലാല്‍, അജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - The man who tried to steal fish from govt farm was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.