നികത്തിയ വയൽ റവന്യൂ അധികൃതർ പൂർവസ്ഥിതിയിലാക്കി

ഓ​ച്ചി​റ: വ​ലി​യ​കു​ള​ങ്ങ​ര നാ​ൽ​പ​നാ​ഴി ച​ന്ത​ക്ക്​ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള വ​യ​ൽ നി​ക​ത്ത​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ത‌​ട​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വ​യ​ലി​ന്‍റെ നി​ക​ത്തി​യ​ഭാ​ഗം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി.

നാ​ല്​ ദി​വ​സം മു​മ്പാ​ണ്​ വ​യ​ൽ നി​ക​ത്താ​ൻ തു​ട​ങ്ങി​യ​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ക്കു​ന്ന കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ​ലും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ക​ത്ത​ൽ ന​ട​ത്തി​യ​ത്. ഓ​ച്ചി​റ വി​ല്ലേ​ജ്​ ഓ​ഫി​സ​ർ എ​ൻ. അ​നി​ൽ​കു​മാ​ർ, ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​ലം നി​ക​ത്ത​ൽ ത‌‌​ട​ഞ്ഞ​ത്.

Tags:    
News Summary - The reclaimed field was restored by the Revenue authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.