ഓച്ചിറ: പട്ടാപ്പകൽ വീടുകളിൽ കയറി മോഷണം നടത്തിവരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. സേലം ശാസ്തപാളയം സ്വദേശികളായ ലക്ഷ്മി, മാരി, കൗസല്യ എന്നിവരാണ് അറസ്റ്റിലായത്. ചങ്ങൻകുളങ്ങര ശ്രീമന്ദിരത്തിൽ വിനോദിന്റെ വീട്ടിലെ കാലിത്തൊഴുത്തിനോടു ചേർന്നുള്ള മുറിയുടെ കതക് ചവിട്ടിത്തുറന്ന് മോഷണം നടത്തുന്നതിനിടെ, ശബ്ദംകേട്ട് വീട്ടുകാർ എത്തി പിടുകൂടുകയായിരുന്നു. ശാസ്തപാളയത്തും ഇവർക്കെതിരെ മോഷണക്കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.