ഓച്ചിറ: തെരുവ് നായുടെ കടിയേറ്റ് രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ക്ലാപ്പന തെക്ക് ആലുംപീടിക തുണ്ടയ്യത്ത് തെക്കേത്തറയിൽ വാസുദേവൻ (73), ക്ലാപ്പന ഇടയനമ്പലം വല്ലത്ത് ക്ഷേത്രത്തിനു സമീപം കുറുവേലിൽ കിഴക്കതിൽ ഐഷാബീവി (62) എന്നിവർക്കാണ് കടിയേറ്റത്.
ബുധനാഴ്ച രാവിലെ 11.30 ക്ലാപ്പന ഇടയനമ്പലം ജംങ്ഷനിൽവെച്ചാണ് സംഭവം. നടന്നുവന്ന വാസുദേവന്റെ ദേഹത്തേക്ക് ചാടിവീണ നായ മുഖത്തും കൈകാലുകളിലും കടിക്കുകയായിരുന്നു. റോഡിൽവീണ വാസുദേവനെ അതുവഴിവന്ന ക്ലാപ്പന ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഷാജഹാന്റെ നേതൃത്വത്തിൽ ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
അതേസമയം ഇടയനമ്പലം ജങ്ഷനിൽനിന്നും തെക്കോട്ടേക്ക് ഓടിയ നായ വീടിനുമുന്നിൽനിന്ന ഐഷാബീവിയേയും കടിച്ചു. ഓച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും താലൂക്ക് ആശുപത്രിയിലും പ്രതിരോധ മരുന്നു ലഭ്യമല്ലാത്തതിനാൽ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെയും പ്രതിരോധ മരുന്ന് ലഭ്യമല്ലാത്തതിനാൽ പുറത്തു നിന്ന് രണ്ട് ഡോസ് മരുന്ന് 6800 രൂപക്ക് വാങ്ങിയതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.