ബി​നി​ൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

ഇരവിപുരം: സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഘത്തിലെ പ്രതി ഇരവിപുരം പൊലീസിന്‍റെ പിടിയിലായി. പുന്തലത്താഴം ഉല്ലാസ് നഗർ 90, പള്ളിവിള വീട്ടിൽ ബിനിൽ (27) ആണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ പോപ്പി എന്ന വിനീത്, ബിനിലിന്‍റെ സഹോദരനാണ്. ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. കഴിഞ്ഞമാസം 12ന് രാത്രി 9.30ഓടെ പഞ്ചായത്തുവിള പൈപ്പിൻമൂട്ടിലാണ് കേസിനാസ്പദമായ സംഭവം.

തൃക്കരുവ, ഇഞ്ചവിള സ്വദേശിയായ സുൽഫിക്കറിന്‍റെ സുഹൃത്തായ പ്രജീഷും പ്രതികളും തമ്മിലുണ്ടായിരുന്ന മുൻവിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. പ്രതികൾ സംഘം ചേർന്ന് സുൽഫിക്കറിനെ മുതുകിൽ ആഴത്തിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ അജിത്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - One more member of the group who tried to kill the youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.