കിളികൊല്ലൂര്‍: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം പിടികൂടി; ഒരാള്‍ പിടിയില്‍. അന്തർസംസ്ഥാന തൊഴിലാളിയായ ബിഹാര്‍ മധുബനി ജയ്നഗര്‍ വില്ലേജില്‍ ടോളാ ജയ് പുത്താനിയില് റാഹില്‍ (28) ആണ് പിടിയിലായത്. മങ്ങാട് അറുനൂറ്റിമംഗലം വീട്ടില്‍ ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ വീട്ടില്‍നിന്ന് വന്‍ പാന്‍മസാല ശേഖരം കണ്ടെടുത്തത്. സ്കൂൾ കുട്ടികള്‍ക്ക് വില്‍ക്കാനായി സൂക്ഷിച്ചിരുന്ന 150 കിലോ നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്ത്. വിപണിയില്‍ ഇതിന് അഞ്ച് ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘം അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ കൊല്ലം സ്പെഷല്‍ സ്ക്വാഡും എക്സൈസ് റേഞ്ചും എക്സൈസ് ഇന്റലിജന്‍സ് ബൂറോയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെപറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും റെയ്ഡുകള്‍ ശക്തമാക്കുമെന്നും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷ് അറിയിച്ചു. ഇയാള്‍ക്കെതിരെ കേസെടുത്തു. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. രാജു, സ്പെഷല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫിസര്‍ മനോജ്ലാല്‍, പ്രിവന്റീവ് ഓഫിസര്‍ ഉണ്ണികൃഷ്ണപിള്ള, ഐ.ബി പ്രിവന്റീവ് ഓഫിസര്‍ ഷഹറുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജിത്, നിധിന്, മുഹമ്മദ് കാഹില്‍, ഗോപകുമാര്‍, മനു കെ. മണി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഷീജാകുമാരി, എക്സൈസ് ഡ്രൈവര്‍മാരായ ദിലീപ് കുമാര്‍, വിനീഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.