ശ്യാംലാൽ

മദ്യപിച്ചെത്തി വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പരവൂര്‍: മദ്യപിച്ച് വില്ലേജ് ഓഫിസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പൊതുജന മധ്യത്തിൽ വച്ച് അസഭ്യം പറയുകയും ചെയ്തയാളെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തോപ്പിൽ വീട്ടിൽ ശ്യാംലാലാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.45 ന് പൂതക്കുളം വില്ലേജ് ഓഫീസിലാണ് സംഭവം. ചാത്തന്നൂർ എ.സി.പി ആവശ്യപ്പെട്ട രേഖകള്‍ വേണമെന്നും പറഞ്ഞാണ് ശ്യാംലാല്‍ വില്ലേജ് ഓഫിസില്‍ എത്തിയത്. എന്നാല്‍ ഓണാവധി ആയതിനാല്‍ വില്ലേജ് ഓഫിസ് അവധി ആയിരുന്നു എന്നും ഉടന്‍ തന്നെ പേപ്പറുകള്‍ തയ്യാറാക്കുമെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെയാണ് ഇയാള്‍ വില്ലേജ് ഓഫിസറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.

വില്ലേജ് ഓഫിസര്‍ പൊലീസിനെയും തഹസില്‍ദാറിനെയും വിവരം അറിയിച്ചു. തുടർന്ന് പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിജിത് കെ. നായരും സംഘവും വില്ലേജ് ഓഫിസിലെത്തി ഇയാളെ അറസ്റ്റ് ചെയ്തു. നിരവധി പ്രാവശ്യം ഇയാളെ പിന്‍തിരിപ്പിച്ചു വിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - alcoholic man Arrested for trying to assault a village officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.