പരവൂർ: കലയ്ക്കോട് പബ്ലിക് ഹെൽത്ത് സെൻററിന് സമീപത്ത് സർക്കാർ നിരോധിത വാറ്റുചാരായം വിൽപനക്കായി ബൈക്കിൽ കൊണ്ടു വരവേ രണ്ടുപേരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പൂതക്കുളം വിശാഖം വീട്ടിൽ അഖിൽ (32), നെടുങ്ങോലം കിഴക്കേ ചരുവിള വീട്ടിൽ ഷിനു (33) എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി വിൽപ്പനക്കായി കൊണ്ടുവന്ന വാറ്റുചാരായം ആണ് പിടിച്ചെടുത്തത്. ൃ
പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, ഗോപകുമാർ, നിസാം, എ.എസ്.ഐ. ഹരി സോമൻ, എസ്.സി.പി.ഒ പ്രമോദ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.