പരവൂർ: പരവൂർ നഗരസഭയിലെ പറയിക്കാവ് ബൂത്തിൽ വിഡിയോ പിടിക്കാൻ ശ്രമിച്ചതിനെച്ചൊല്ലി സംഘർഷം. ക്വാറൻറീനിൽ കഴിഞ്ഞിരുന്ന വോട്ടറെ ഇടതുമുന്നണി പ്രവർത്തകർ ബൂത്തിൽ എത്തിച്ചതിനെ ബി.ജെ.പി പ്രവർത്തകർ ചോദ്യംചെയ്യുകയും മൊബൈലിൽ വിഡിയോ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇയാളിൽ നിന്നും മൊബൈൽ പിടിച്ചുവാങ്ങാൻ എൽ.ഡി.എഫ് ബൂത്ത് ഏജൻറ് ശ്രമിക്കുകയും ഇതിനിടെ വിഡിയോ പിടിക്കാൻ ശ്രമിച്ചയാളിെൻറ മുഖത്ത് മുറിവേൽക്കുകയും ചെയ്തു. പ്രശ്നം രൂക്ഷമായതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു.കൊച്ചാലുംമൂട് വാർഡിൽ എൽ.ഡി.എഫ്, കോൺഗ്രസ് പ്രവത്തകർ തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായി.
പൊലീസും നേതാക്കളുമെത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്. നെടുങ്ങോലം വാർഡിലും എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.