പരവൂർ: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ വാക്സിനെടുക്കാനായി അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത് വൻ ജനക്കൂട്ടത്തിനും സംഘർഷത്തിനും ഇടയാക്കി. വരിയിൽ നിന്നവർ ക്രമം തെറ്റിക്കാൻ തുടങ്ങിയതോടെ വാക്സിനേഷനിൽ കൈയാങ്കളിയായി. ചൊവ്വാഴ്ച രാവിലെ എട്ട് മുതലാണ് തൊഴിലാളികൾ എത്തി തുടങ്ങിയത്. പരവൂർ, ചാത്തന്നൂർ, കൊട്ടിയം, ഉമയനല്ലൂർ തുടങ്ങി വിവിധ ഇടങ്ങളിൽ നിന്നായി രണ്ടായിരത്തോളം തൊഴിലാളികളാണ് എത്തിയത്.
ആശുപത്രിയിൽ നിന്ന് പുറത്തെ റോഡ് വരെ ക്യൂ നീണ്ടു. മൂന്നുദിവസം മുമ്പാണ് തൊഴിലാളികൾക്കുള്ള വാക്സിൻ ഉണ്ടെന്ന് വിവരം പരവൂർ ലേബർ ഓഫിസറെ ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ തിങ്കളാഴ്ച രാത്രി ഇവിടെ 400 പേർക്ക് മാത്രമാണ് വാക്സിൻ ഉള്ളതെന്ന് ആശുപത്രിയിൽ നിന്നും അറിയിച്ചു. ബാക്കി 500 പേർക്ക് കലയ്ക്കോട് സി.എച്ച്.സി യിൽ ആണെന്നും അറിയിച്ചു. വിവരം എല്ലാ ബിൽഡിങ് ഓണർമാരെയും ലേബർ ഓഫിസർ അറിയിച്ചിരുന്നു.
നെടുങ്ങോലത്ത് ആൾ കൂടിയ സാഹചര്യത്തിൽ ഇവിടെ നിന്ന് നിരവധി തൊഴിലാളികളെ കലയ്ക്കോട് സി.എച്ച്.സിയിലേക്ക് ബസുകളിൽ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.