പരവൂർ: മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണം നാടിന് തീരാവേദനയായി. നാല് ദിവസത്തിനുള്ളിലാണ് മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകൾ കടലിൽ പൊലിഞ്ഞത്. കോങ്ങാൽ വടക്കുംഭാഗം പള്ളിക്കു സമീപത്തെ ചില്ലക്കൽ നിന്ന് ഇന്നലെ രാവിലെ കടലിൽ പോയ പരവൂർ കോങ്ങാൽ ധർമക്കുടിയിൽ അബ്ദുൽ റഹ്മാെൻറ മകൻ ഇസ്ദ്ദീൻ (50), കോങ്ങാൽ കൊച്ചുതൊടിയിൽ വീട്ടിൽ സഖറിയ സൈനുദ്ദീൻ (50) എന്നിവരാണ് മരിച്ചത്.
പരവൂർ തെക്കുംഭാഗം ആസിഫ് മൻസിലിൽ സലാഹുദ്ദീെൻറ മകൻ നസീറിനെ (45) കഴിഞ്ഞ ഞായറാഴ്ചയാണ് മത്സ്യബന്ധനത്തിനിടെ കാണാതായത്. ഒപ്പമുണ്ടായിരുന്ന തെക്കുംഭാഗം മാണിക്കഴികത്ത് വീട്ടിൽ ഷജീർ നീന്തി കരക്കെത്തിയിരുന്നു. ബുധനാഴ്ച വർക്കലക്കുസമീപം മാന്തറ ഭാഗത്തുനിന്നും നസീറിെൻറ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.
തൊട്ടടുത്ത ദിവസങ്ങളിൽ തീരത്തുണ്ടായ തൊഴിലാളികളുടെ ജീവഹാനി വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. കലിതുള്ളി നിൽക്കുന്ന കടലിനെ നോക്കി നെടുവീർപ്പിടുമ്പോഴും ഇതല്ലാതെ മറ്റൊരു വരുമാനമാർഗമില്ലെന്ന തിരിച്ചറിവും അവർ പങ്കുെവക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.