പറവൂര്‍: നഗരവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ കുഴിയിൽ കെണിയൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്ത്. തോന്ന്യകാവ്, ചൂണ്ടാണിക്കാവ് യൂനിറ്റുകളുടെ നേതൃത്വത്തിൽ നഗരസഭ 20, 23 വാർഡുകളിലാണ് ഒച്ച് നിവാരണയജ്ഞം നടത്തിയത്. 20ാം വാർഡിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപും 23ാം വാർഡിൽ ടൗൺ വെസ്റ്റ് മേഖല പ്രസിഡൻറ് പി.ആർ. സജേഷ്കുമാറും ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ടി.വി. നിഥിെൻറയും വാർഡ് കൗൺസിലർ ഷൈനി രാധാകൃഷ്ണെൻറയും നേതൃത്വത്തിലാണ് ഇതിനായുള്ള പദ്ധതി ഒരുക്കിയത്.
രണ്ടടി വിസ്തീർണമുള്ള കുഴികളെടുത്ത് അതിൽ ചണച്ചാക്ക് വിരിക്കും. അതിനുമുകളിൽ കാബേജിെൻറയും കപ്പയുടെയും ഇലകള്‍ വിതറിയശേഷം ശർക്കര ലായനി ഒഴിക്കും. രാത്രികാലങ്ങളിൽ ഇതിെൻറ പ്രത്യേക ഗന്ധം ശ്വസിച്ച് കുഴിയിലേക്ക് എത്തുന്ന ഒച്ചുകളെ തുരിശ്, പുകയില, ഉപ്പ് എന്നിവയടങ്ങിയ മിശ്രിതം ചേർത്ത് നശിപ്പിക്കും. നഗരസഭയുടെ ഭൂരിപക്ഷം വാർഡുകളിലും ആഫ്രിക്കൻ ഒച്ചിെൻറ ശല്യമുണ്ട്. വരുംദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും ഒച്ച് നിവാരണയജ്ഞം നടത്തുമെന്ന് പി.ആർ. സജേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.