പറവൂർ: കോവിഡ് ബാധിച്ച വടക്കേക്കര സ്വദേശിനിയായ വിദ്യാർഥിനിക്ക് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കി. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന സഹകരണ വകുപ്പിെൻറ എച്ച്.ഡി.സി പരീക്ഷയെഴുതാൻ തയാറെടുക്കുന്നതിനിടെയാണ് വിദ്യാർഥിനിക്ക് കോവിഡ് പോസിറ്റിവായത്.
അച്ഛനും അമ്മയും സഹോദരനും കോവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറൻറീനിലായിരുന്നു. തൃശൂരായിരുന്നു പരീക്ഷ സെൻറർ അനുവദിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് സർക്കാർതലത്തിൽ നടത്തിയ ഇടപെടലുകൾ മൂലം പറവൂരിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അനുവാദം ലഭിച്ചു.
എന്നാൽ, പരീക്ഷക്ക് പോകുന്നതിനുള്ള വാഹന സൗകര്യമടക്കം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുണ്ടായി. ഇവരുടെ വീടിനു സമീപമുള്ള പൊതുപ്രവർത്തകൻ ലൈജു ജോസഫും വടക്കേക്കര പഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിെൻറ ചുമതലക്കാരനായ കെ.എസ്. സനീഷിെൻറയും ഇടപെടൽ വിദ്യാർഥിനിക്ക് തുണയായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസിൽ പരീക്ഷ കേന്ദ്രത്തിലെത്തിച്ചു.
പരീക്ഷയെഴുതാനുള്ള ക്രമീകരണം സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.പി. അജിത് കുമാറിെൻറ നേതൃത്വത്തിൽ ഒരുക്കി. പരീക്ഷക്ക് ശേഷം തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. ഇനിയുള്ള നാല് പരീക്ഷകൂടി എഴുതുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്. സനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.