പറവൂർ: വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം നേരിടുന്നതിനായി പുത്തൻവേലിക്കര പഞ്ചായത്ത് നാല് ഫൈബർ ബോട്ടും രണ്ട് ഫൈബർ വഞ്ചിയും വാങ്ങി. ഇവ പഞ്ചായത്ത് അങ്കണത്തിൽ എത്തിച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷത്തിൽപരം രൂപ ചെലവഴിച്ച് അരൂരിലെ സ്വകാര്യ കമ്പനിയിൽനിന്നാണ് വാങ്ങിയത്. ബോട്ടുകളിൽ ഘടിപ്പിക്കുന്നതിനുള്ള യമഹ എൻജിൻ ഓർഡർ ചെയ്തിട്ടുണ്ട്.
അടിയന്തര സാഹചര്യമുള്ളതിനാൽ എത്രയും വേഗം നൽകണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡൻറ് പി.വി. ലാജു പറഞ്ഞു. എൻജിൻ ഉണ്ടെങ്കിലേ പുഴയിലെ ഒഴുക്കിനെതിരെ ബോട്ട് കൊണ്ടുപോകാൻ കഴിയൂ. ചാത്തേടം തുരുത്തിപ്പുറം, വെള്ളോട്ടുംപുറം പ്രദേശത്തെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചിലർ ബന്ധുക്കളുടെ വീടുകളിലേക്കു മാറി.
കീഴ്മാട്: പ്രളയത്തെ നേരിടാനൊരുങ്ങി കീഴ്മാട് പഞ്ചായത്ത്. 2020-21 വാർഷിക പദ്ധതിയിൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനങ്ങൾക്ക് എൻജിൻ ഘടിപ്പിക്കാവുന്ന ബോട്ടും ഫൈബർ വഞ്ചിയും സുരക്ഷാ ജാക്കറ്റുകളും വാങ്ങി. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശിെൻറ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ കുഞ്ഞുമുഹമ്മദ് െസയ്താലി, അഭിലാഷ് അശോകൻ, പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മായിൽ, അനു കുട്ടൻ എന്നിവർ ഫൈബർ വഞ്ചി ഏറ്റുവാങ്ങി. വരും ദിവസങ്ങളിൽ എൻജിൻ ഘടിപ്പിക്കാവുന്ന ബോട്ടും എത്തിക്കുമെന്ന് സമുദ്ര ഏജൻസി അറിയിച്ചതായി കെ.എ. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.