പരവൂര്‍: ക്രഷര്‍ കെട്ടിടത്തില്‍നിന്ന് 100 കിലോ ഇരുമ്പ് ഷീറ്റ് മോഷ്ടിച്ച പ്രതി പിടിയില്‍. പരവൂര്‍ നെടുങ്ങോലം പറക്കുളം വയലില്‍ വീട്ടില്‍ ശ്യാമാണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. 12ന് വൈകീട്ട് മൂന്നിന് മീനാട് പാലത്തിന് സമീപമുള്ള ക്രഷര്‍ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 100 കിലോ വരുന്ന രണ്ട് ഇരുമ്പ് ഷീറ്റ് ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.
തുടര്‍ന്ന് അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറ്റി പരവൂരിലുള്ള ആക്രിക്കടയില്‍ ഷീറ്റ് വില്‍ക്കുകയും ചെയ്തു. ഉടമ പരവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സമീപവാസികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്യാമിനെ പിടികൂടുകയുമായിരുന്നു.
ചാത്തന്നൂര്‍ അസിസ്റ്റന്റ് കമീഷണര്‍ ബി. ഗോപകുമാറിന്റെ നിര്‍ദേശാനുസരണം പരവൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ രമേശന്‍, എസ്.സി.പി.ഒ റെനേഷ് ബാബു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.