കൃ​ഷ്ണ​കു​മാ​ർ

വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പിടിയിൽ

പരവൂർ: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയയാൾ പരവൂർ പൊലീസിന്‍റെ പിടിയിലായി. പരവൂർ നെടുങ്ങോലം കല്ലുവിളവീട്ടിൽ ജി. കൃഷ്ണകുമാർ (40) ആണ് പിടിയിലായത്. വിദേശത്ത് ഓഫിസ് സ്റ്റാഫ് ജോലി നൽകാമെന്ന് പറഞ്ഞ് വിസക്ക് ഒരാളിൽ നിന്ന് 45000 രൂപയോളം വീതം പത്തിലധികം ആളുകളിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പിനിരയായ കൊല്ലം മുഖത്തല സ്വദേശികളായ വിമൽ, അഖിൽ, രാകേഷ് എന്നിവർ ചേർന്ന് ജില്ല പൊലീസ് മേധാവി മെറിൻ ജോസഫിന് നൽകിയ പരാതിയിൽ പരവൂർ െപാലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ തട്ടിപ്പിന്‍റെ വിവരങ്ങൾ കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചാത്തന്നൂർ അസി. കമീഷണർ ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പരവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ. നിസാർ, എസ്.ഐമാരായ നിതിൻ നളൻ, സുരേഷ് ബാബു, എസ്.സി.പി.ഒ റെലേഷ് ബാബു, സി.പി.ഒ സതീശൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for extorting money by offering job abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.