ശ്യാം​ലാൽ

വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

പ​ര​വൂ​ര്‍: മ​ദ്യ​പി​ച്ച് ഓ​ഫി​സി​ലെ​ത്തി വി​ല്ലേ​ജ് ഓ​ഫി​സ​റെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​യാ​ളെ പ​ര​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പൂ​ത​ക്കു​ളം തോ​പ്പി​ൽ വീ​ട്ടി​ൽ ശ്യാം​ലാ​ലാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12.45ന് ​പൂ​ത​ക്കു​ളം വി​ല്ലേ​ജ് ഓ​ഫി​സി​ലാ​ണ് സം​ഭ​വം. ചാ​ത്ത​ന്നൂ​ർ എ.​സി.​പി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ള്‍ വേ​ണ​മെ​ന്നു പ​റ​ഞ്ഞാ​ണ് ശ്യാം​ലാ​ല്‍ എ​ത്തി​യ​ത്.

ഒാ​ണാ​വ​ധി​യാ​യ​തി​നാ​ല്‍ ഉ​ട​ന്‍ ത​ന്നെ പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കു​മെ​ന്ന്​ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ പ​റ​ഞ്ഞെ​ങ്കി​ലും അ​ത് കൂ​ട്ടാ​ക്കാ​തെ​യാ​ണ് ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ​ൈക​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന്, പ​ര​വൂ​ര്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ. ​നി​സാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ വി​ജി​ത്.​കെ.​നാ​യ​രും സം​ഘ​വു​മെ​ത്തി ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ന്‍ഡ് ചെ​യ്തു.






Tags:    
News Summary - Man arrested for trying to assault village officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.