പരവൂർ: സഹോദരീഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പരവൂർ തെക്കുംഭാഗം കുതിരപന്തി പടിഞ്ഞാറ്റതിൽ വീട്ടിൽ രാജൻബാബു (42) ആണ് പിടിയിലായത്.
കഴിഞ്ഞ ആറിന് രാത്രിയിൽ കോട്ടപ്പുറം നേരുകടവിലേക്കുള്ള റോഡിൽ െവച്ച് സഹോദരീഭർത്താവ് ഗോപിനാഥൻപിള്ളയെ ഇയാൾ ആക്രമിക്കുകയായിരുന്നു. സൈക്കിളിൽ വന്ന ഗോപിനാഥൻപിള്ളയെ പ്രതി തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്തുകയായിരുന്നു.
ഇടത് ചെവിയുടെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റ ഗോപിനാഥൻപിള്ളയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വസ്തുവിെൻറ പ്രമാണം ആവശ്യപ്പെട്ടത് കൊടുക്കാതിരുന്ന വിരോധത്തിലാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയെ പരവൂർ തെക്കുംഭാഗം കടപ്പുറത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പരവൂർ ഇൻസ്പെക്ടർ എ. നിസാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, ഗോപകുമാർ, എ.എസ്.ഐമാരായ ഹരിവൽസൻ, പ്രദീപ്, സി.പി.ഒ സായി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.