അധികൃതരുടെ അനാസ്ഥ; ലക്ഷങ്ങളുടെ കാർഷിക യന്ത്രങ്ങൾ നശിക്കുന്നു

പരവൂർ: അധികൃതരുടെ അനാസ്ഥ കാരണം ലക്ഷങ്ങളുടെ കാർഷിക യന്ത്രങ്ങൾ നശിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ വാങ്ങിയ ട്രാക്ടറുകളടക്കമുള്ള യന്ത്രങ്ങളാണ് നശിക്കുന്നത്. നിരവധിയിടങ്ങളിൽ ഇത്തരത്തിൽ ചെറുതും വലുതുമായ യന്ത്രങ്ങൾ ഉപേക്ഷിച്ച നിലയിൽ തുരുമ്പ് കയറികിടക്കുന്നുണ്ട്.

വാങ്ങിയിട്ട് ഒരിക്കൽപോലും ഉപയോഗിക്കാത്തവയും ഉണ്ടെന്നാണ് വിവരം. തരിശു നിലങ്ങളിൽ കൃഷിയിറക്കുവാൻ യുവാക്കളടക്കം നിരവധിയാളുകൾ തയ്യാറായി വരുന്ന അവസരത്തിലാണ് അവർക്ക് ഉപകാരപ്പെടേണ്ട യന്ത്രങ്ങൾ ഇത്തരത്തിൽ നശിക്കുന്നത്.

നിലം ഉഴവുന്നതിനുള്ളവക്ക് പുറമെ കൊയ്ത്തിനും മെതിക്കുമുള്ള യന്ത്രങ്ങൾ വേണമെന്ന് വിവിധ പാടശേഖര സമിതികൾ കാലങ്ങളായി ആവശ്യപ്പെട്ടു വരികയാണ്.

Tags:    
News Summary - Negligence of authorities; Millions cost farm machinery are destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.