1.ഒ​ല്ലാ​ൽ റെ​യി​ൽ​വേ​ഗേ​റ്റ് അ​ട​ച്ചി​ട്ട​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര 2. ഇ​ള​മ്പ​ള്ളൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

പുതിയ മേൽപാലങ്ങൾ; പ്രതീക്ഷയോടെ നാട്​...

ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ കു​ണ്ട​റ റെ​യി​ല്‍വേ സ്റ്റേ​ഷ​ന് സ​മീ​പം (മു​ക്ക​ട എ​ല്‍.​സി. 527), കു​ണ്ട​റ റെ​യി​ല്‍വേ സ്റ്റേ​ഷ​നും കി​ളി​കൊ​ല്ലൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നു​മി​ട​യി​ല്‍ (എ​ല്‍.​സി 530) കേ​ര​ള​പു​രം, ച​ന്ദ​ന​​​​ത്തോ​പ്പ് (എ​ല്‍.​സി 532), പ​ര​വൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നു സ​മീ​പം ഒ​ല്ലാ​ല്‍ (എ​ല്‍.​സി. 554) എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ റെ​യി​ല്‍വേ മേ​ൽ​പാ​ലം അ​നു​വ​ദി​ച്ച കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം ഈ ​മേ​ഖ​ല​യി​ൽ വി​ക​സ​ന പ്ര​തീ​ക്ഷ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​നി​ന്നു​ള്ള ആ​ശ്വാ​സ​വു​മാ​ണ്​ ന​ൽ​കു​ന്ന​ത്. മേ​ൽ​പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ൽ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​യ​ട​ക്കം സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്.

പ​ര​വൂ​ർ നി​വാ​സി​ക​ളു​ടെ സ്വ​പ്നം സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്ക്

പ​ര​വൂ​ർ: ഒ​ല്ലാ​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ​ര​വൂ​ർ നി​വാ​സി​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു മേ​ൽ​പാ​ല നി​ർ​മാ​ണം.

മേ​ൽ​പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മ​ണി​ക്കൂ​റോ​ള​മാ​ണ് പ​ര​വൂ​ർ-​പാ​രി​പ്പ​ള്ളി-​ചാ​ത്ത​ന്നൂ​ർ റോ​ഡി​ലെ വാ​ഹ​ന​യാ​ത്രി​ക​ർ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​ത്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ൾ​പ്പെ​ടെ ഇ​വി​ടെ കാ​ത്തു​കി​ട​ക്കാ​റു​ണ്ട്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​പോ​വു​ന്ന രോ​ഗി​ക​ൾ പ​ര​വൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ൽ കു​ടു​ങ്ങി ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റെ​യി​ൽ​വേ ഗേ​റ്റ് പ​ല​പ്പോ​ഴും 20 മി​നി​റ്റ്​ മു​ത​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ​യാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. കൊ​ല്ല​ത്തു​നി​ന്ന് തീ​ര​ദേ​ശ​ഭാ​ഗ​ങ്ങ​ളാ​യ ഇ​ര​വി​പു​രം, കൂ​ട്ടി​ക്ക​ട, മ​യ്യ​നാ​ട്, മു​ക്കം, പൊ​ഴി​ക്ക​ര, തെ​ക്കും​ഭാ​ഗം, കാ​പ്പി​ൽ, ഇ​ട​വ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് മേ​ൽ​പാ​ലം വ​ന്നാ​ൽ പാ​രി​പ്പ​ള്ളി​യി​ൽ പെ​ട്ടെ​ന്നെ​ത്താം. ചാ​ത്ത​ന്നൂ​ർ -പ​ര​വൂ​ർ - പാ​രി​പ്പ​ള്ളി റോ​ഡി​ലെ ഏ​ക റെ​യി​ൽ​വേ ഗേ​റ്റാ​ണി​ത്.

പാ​രി​പ്പ​ള്ളി മീ​ന​മ്പ​ലം, ചി​റ​ക്ക​ര, ബ്ലോ​ക്ക്മ​രം, അ​മ്മാ​ര​ത്ത്മു​ക്ക്, പൂ​ത​ക്കു​ളം, ഊ​ന്നി​ൻ​മൂ​ട്, തോ​ണി​പ്പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ പ​ര​വൂ​ർ റെ​യി​ൽ​വേ ഗേ​റ്റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​വ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ന്നെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പൊ​ഴി​ക്ക​ര​യി​ൽ മി​നി ഫി​ഷി​ങ് ഹാ​ർ​ബ​ർ നി​ല​വി​ൽ വ​ന്നാ​ൽ ഒ​ല്ലാ​ൽ ഓ​വ​ർ ബ്രി​ഡ്ജ് മ​ത്സ്യ​മേ​ഖ​ല​ക്കും നേ​ട്ട​മാ​വും.

മേ​ൽ​പാ​ല​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി റെ​യി​ൽ​വേ​ക്ക് ക​ത്തെ​ഴു​തി​യ​താ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു. മേ​ൽ​പാ​ല നി​ർ​മാ​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് റെ​യി​ൽ​വേ​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യെ നോ​ഡ​ൽ ഓ​ഫി​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മേ​ൽ​പാ​ല​ത്തി​ന്​ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​ത്.

മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 36.75 കോ​ടി കി​ഫ്ബി അ​നു​വ​ദി​ച്ചി​രു​ന്നു. 513.04 മീ​റ്റ​ർ നീ​ള​ത്തി​ലും 10.20 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് മേ​ൽ​പാ​ലം നി​ർ​മി​ക്കു​ക. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന പാ​രി​പ്പ​ള്ളി-​പ​ര​വൂ​ർ - ചാ​ത്ത​ന്നൂ​ർ റോ​ഡി​ന്റെ വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി നി​ന്നി​രു​ന്ന​ത് ഒ​ല്ലാ​ൽ റെ​യി​ൽ​വേ ഗേ​റ്റാ​ണ്. റോ​ഡ് വി​ക​സ​ന​ത്തി​ന് ഒ​പ്പം ഇ​വി​ടെ റെ​യി​ൽ​വേ​യു​ടെ മേ​ൽ​പാ​ലം കൂ​ടി വ​രു​ന്ന​തോ​ടെ പ​ര​വൂ​ർ - പാ​രി​പ്പ​ള്ളി റോ​ഡ് ഹൈ​ടെ​ക്കാ​കും.

കു​ണ്ട​റ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​യു​മോ?

കുണ്ടറ: കുണ്ടറ മുക്കട, കേരളപുരം, ചന്ദനത്തോപ്പ് എന്നീ ലെവല്‍ ക്രോസുകളിൽ മേല്‍പാലത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതിൽ ആഹ്ലാദത്തിലാണ്​ ഈ മേഖലയിലുള്ളവർ. അതേസമയം പദ്ധതി മുൻകാലങ്ങളിലെപ്പോലെ പ്രഖ്യാപനത്തിലൊതുങ്ങുമോ എന്ന ആശങ്ക ഉന്നയിക്കുന്നവരും കുറവല്ല.

കാല്‍നൂറ്റാണ്ടായി റെയില്‍വേ മേല്‍പാലങ്ങള്‍ കുണ്ടറക്കാരുടെ നടക്കാത്ത ആഗ്രഹങ്ങളാണ്​. പി. രാജേന്ദ്രന്‍ എം.പിയായ കാലം മുതല്‍ നടന്ന പഞ്ചായത്ത്, നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പുകളില്‍ എല്ലാ മുന്നണികളും മേൽപാലം വാഗ്​ധാനമായി അവതരിപ്പിച്ചാണ് വോട്ട്‌ നേടിയത്.

രണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ലക്ഷം രൂപ കേന്ദ്ര ബജറ്റില്‍ ടോക്കണ്‍ തുകയായി അനുവദിച്ചെന്ന മുന്‍ എം.പി പി. രാജേന്ദ്രന്റെ പ്രഖ്യാപനം ജനം ഏറെ പ്രതീക്ഷയോടെ കണ്ടു. തുടര്‍ന്നും പി. രാജേന്ദ്രന്‍ എം.പി ആയെങ്കിലും പ്രത്യേകിച്ചൊന്നും നടന്നില്ല. തുടര്‍ന്നുള്ള കാലങ്ങളില്‍ കുണ്ടറയിലെ ഗതാഗത കുരുക്ക് കൂടുകയും ട്രെയിനുകളുടെ എണ്ണം വർധിക്കുകയും ചെയ്തു. ദേശീയപാതയോരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ വ്യാപകമായി കൈയേറുകയും ചെയ്തതോടെ മിക്കയിടങ്ങളിലും കാല്‍നടപോലും ദുഃസഹമായി.

പിന്നീട് വന്ന എം.എല്‍.എമാരും എം.പി മാരുമൊക്കെ കുണ്ടറക്കാർക്ക്​ പ്രതീക്ഷകൾ നൽകിയെങ്കിലും ഒന്നും നടന്നില്ല. ജെ. മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായി വന്നപ്പോള്‍ പള്ളിമുക്കില്‍ റെയില്‍വേ മേല്‍പാലം ഉടന്‍ നിര്‍മാണം നടക്കുമെന്ന പ്രതീതി ഉണ്ടാക്കി. സ്ഥലമെടുപ്പിനുള്ള നോട്ടിഫിക്കേഷന്‍ വരെയായി. പ്രദേശവാസികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. ചര്‍ച്ചകള്‍ നടത്തി. രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.

നേരത്തെ ഇളമ്പള്ളൂരിലും പള്ളിമുക്കിലും രണ്ട് മേല്‍പാലങ്ങളെന്ന തരത്തിലായിരുന്നു രാഷ്ട്രീയ-ഉദ്യോഗതലത്തിലെ ആലോചനകള്‍. എന്നാല്‍, ചൊവ്വാഴ്ച പുറത്തുവന്ന അറിയിപ്പനുസരിച്ച് കുണ്ടറ മുക്കട, കേരളപുരം, ചന്ദനത്തോപ്പ് എന്നീ ലെവല്‍ ക്രോസുകളിലും മേല്‍പാലത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയെന്നാണ്.

ആറുമുറിക്കടക്കും ചന്ദനത്തോപ്പിനും ഇടയിലുള്ള ദേശീയപാതയുടെ നാല് കിലോമീറ്റര്‍ സ്ഥലത്ത് എട്ട് റെയില്‍ ക്രോസുകളാണുള്ളത്. ഗേറ്റുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ ദേശീയപാതയില്‍ കിലോമീറ്റര്‍ നീളത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സ്ഥിതിയാണ്​.

താലൂക്ക് ആശുപത്രി, ഫയര്‍‌സ്റ്റേഷന്‍, ഇ.സി എച്ച്.എസ് ക്ലിനിക്ക്, ടെക്‌നോപാര്‍ക്ക്, സിവില്‍ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ ട്രഷറി, ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്നിവ ​റെയില്‍വേ ലൈനിന്റെ എതിര്‍വശത്താണ്​ സ്ഥിതിചെയ്യുന്നത്.

അതുകൊണ്ട് റെയില്‍വേ ഗേറ്റുകള്‍ അടയുമ്പോള്‍ അത്യാസന്ന രോഗികള്‍, ആംബുലന്‍സുകള്‍, അഗ്‌നിബാധയുണ്ടായാല്‍ പാഞ്ഞെത്തേണ്ട ഫയര്‍ എന്‍ജിനുകള്‍ എന്നിവ മണിക്കൂറോളം മറുവശത്ത് കാത്തുകിടക്കേണ്ട തീരാദുരിതം വര്‍ഷങ്ങളായി കുണ്ടറ നിവാസികളും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ പുതിയ പ്രഖ്യാപനം വലിയ പ്രതിക്ഷയാണ് കുണ്ടറക്കാര്‍ക്ക് നല്‍കുന്നത്.

പതിറ്റാണ്ടുകളായി മേൽപാലങ്ങള്‍ക്കായി സമരരംഗത്തുള്ള കുണ്ടറ പൗരസമിതി മേൽപാല നിര്‍മാണ ആക്ഷന്‍ കൗണ്‍സില്‍ കുണ്ടറയില്‍ ഒരു മേൽപാലമെങ്കിലും നിർമിക്കുന്നതിന്​ നടപടി സ്വീകരീക്കണമെന്നും അതിനായി ജനപ്രതിനിധികള്‍ ശക്തമായി ഇടപെടണമെന്നുമാണ്​ ആവശ്യപ്പെടുന്നത്​. 

Tags:    
News Summary - new flyovers-people with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.