പരവൂർ: കെ.ഐ.പി കനാൽ സംരക്ഷണമില്ലാതെ നശിക്കുന്നു. തീരങ്ങൾ ഇടിഞ്ഞുവീഴുന്നതിനാൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
പരവൂർ മുൻസിപ്പാലിറ്റിയിലെ 32ാം നമ്പർ യക്ഷികാവ് വാർഡിൽ പൂക്കുളം-യക്ഷികാവ് ക്ഷേത്രം റോഡിലെ കെ.ഐ.പി ഉടമസ്ഥതയിലുള്ള കനാലാണ് കാട് മൂടി നീരൊഴുക്ക് നിലച്ച് നശിക്കുന്നത്.
കാട് മൂടി സംരക്ഷണമില്ലാത്ത അവസ്ഥയിലായതോടെ നാട്ടുകാർ മാലിന്യം തള്ളുകയാണ്. കനാലിന്റെ കുറുകെ നിർമിച്ച പാലത്തിന്റെ ഒരുവശത്ത് സംരക്ഷണഭിത്തി ഇടിഞ്ഞു റോഡും തകർച്ച ഭീഷണിനേരിടുന്നു. മറുവശത്ത് കനാൽ കാടുമൂടി നികന്ന അവസ്ഥയിലാണ്. ഇതുമൂലം വെള്ളം ഈ ഭാഗത്തേക്ക് തുറന്ന് വിടാത്ത അവസ്ഥയിലാണ്. കനാൽ പുനർനിർമാണം നടത്തി പരവൂർ മുൻസിപ്പൽ മേഖലയിലേക്ക് വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.