പരവൂർ: കോവിഡ് വ്യാപനം വർധിച്ച പരവൂരിൽ വ്യാപാരസ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങളുമായി പൊലീസ്. എല്ലാ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും നിശ്ചിത അകലത്തിൽ വൃത്തത്തിൽ മാർക്കിങ് നടത്തണമെന്ന് നിർദേശിച്ചു.
വരക്കുന്ന വൃത്തങ്ങളെല്ലാം ശക്തമായ മഴയിൽ എളുപ്പം മാഞ്ഞുപോകുന്നതിനാൽ പുതിയ മാർഗം സ്വീകരിച്ചിരിക്കുകയാണ് വ്യാപാരികൾ.
വൃത്തം വരക്കുന്നതിന് പകരം ഉപയോഗശൂന്യമായ സൈക്കിൾ ടയറുകൾ എത്തിച്ച് കടകൾക്ക് മുന്നിൽ നിശ്ചിത അകലത്തിൽ ഇടുകയാണ് ചെയ്യുന്നത്.
ഒരുകടക്ക് മുന്നിൽ ഉടമ പരീക്ഷിച്ച ഈ രീതി മറ്റ് കടക്കാരും സ്വീകരിക്കാൻ തുടങ്ങി. ശക്തമായ മഴയുള്ളപ്പോൾ റോഡിലൂടെ വരുന്ന വെള്ളത്തിൽ ടയറുകൾ ഒഴുകിപ്പോകാതിരിക്കാനുള്ള ക്രമീകരണവും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.