പരവൂർ: വിദ്യാലയങ്ങൾ തുറന്നതോടെ യാത്രാദുരിതത്തിൽ ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾ. ചിറക്കര പഞ്ചായത്തിലും പൂതക്കുളം ഭാഗത്തുമുള്ളവരാണ് ബുദ്ധിമുട്ടുന്നത്. ബസ് ആവശ്യത്തിനില്ലാത്തതിനാൽ വിദ്യാർഥികൾ സ്കൂളുകളിലേക്കും തിരിച്ചുമെത്താൻ ഏറെ വൈകുന്നു.
ഗ്രാമീണ മേഖലകളിൽ നിന്ന് നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളാണ് ബസില്ലാത്തതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത്. ചിറക്കര പഞ്ചായത്തിലെ നൂറുകണക്കിന് വിദ്യാർഥികൾ കൊല്ലം, കൊട്ടിയം, ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ കോളജുകളിലും ചാത്തന്നൂർ, നെടുങ്ങോലം, പരവൂർ, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് പഠിക്കുന്നത്.
അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ യാഥാസമയം വാഹന സൗകര്യം ലഭിക്കാതെ സന്ധ്യ കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഇതു വീട്ടുകാരെയും അധ്യാപകരെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്നു. കെ.എസ്.ആർ.ടി.സി ബസ് മേഖലയിൽ ആവശ്യത്തിനില്ലാത്ത സ്ഥിയാണ്. ചിറക്കര പഞ്ചായത്ത് പ്രദേശത്തടക്കം കോവിഡ് കാലത്ത് നിർത്തിവച്ച സ്വകാര്യ ബസുകൾ പലതും പുനസ്ഥാപിച്ചിട്ടില്ല.
പൂതക്കുളത്തും സ്ഥിതി വ്യത്യസ്ഥമല്ല. യാത്രാക്ലേശം നിലനിൽക്കുന്ന പ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ അനുവദിക്കാൻ ആവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് കലക്ടർ, ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് പലകുറി നിവേദനം നൽകിയിയിട്ടും ഫലമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.