പറവൂർ: വോളിബാള്‍ ഇതിഹാസം ടി.ഡി. ജോസഫ് എന്ന പപ്പെൻറ സ്മരണാര്‍ഥം വരാപ്പുഴയില്‍ നിര്‍മിച്ച പപ്പന് സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം ചൊവ്വാഴ്ച രാവിലെ 11ന് വി.ഡി. സതീശന് എം.എല്‍.എ നാടിന് സമര്‍പ്പിക്കും. ഏറെ നാളായി വരാപ്പുഴക്കാരുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് രണ്ട് ഘട്ടമായി അനുവദിച്ച 3.75 കോടി ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിെൻറ നിര്‍മാണം
പൂര്‍ത്തിയാക്കിയത്.ഏഷ്യന്‍ ഗെയിംസിെൻറ എൻജിനീയറിങ് വിങ്ങാണ് അന്താരാഷ്ട്ര നിലവാരത്തിെല സ്റ്റേഡിയം നിര്‍മിക്കുന്നത്. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്ത മേപ്പിള്‍ വുഡ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ രണ്ട് കോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ ഓഫിസ് മുറിയും മാറ്റിസ്ഥാപിക്കാവുന്ന തരത്തിലുള്ള 500 കസേരകളും ഡ്രസിങ് റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി ശൗചാലയങ്ങള്‍ എന്നിവയും ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.