പരവൂർ: റോഡിന്‍റെ വശങ്ങളിൽ ഇന്‍റർലോക്ക് പാകാൻ എടുത്ത കുഴികൾ അപകടക്കെണിയാവുന്നു. നഗരസഭയിൽ നേരുകടവ് വാർഡിലെ പ്രധാന റോഡായ പട്ടരഴികം മുക്ക് മുതൽ തുടങ്ങുന്ന റോഡിൻറെ വശങ്ങൾ ഇൻറർലോക്ക് ഇടാൻ, എന്ന പേരിൽ രണ്ടു മാസം മുൻപാണ് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിട്ടത്. ഇൻറർലോക്ക് ഇടുകയോ, റോഡ് പൂർവ്വസ്ഥിതിയിൽ ആക്കുകയോ ചെയ്യാൻ തയ്യാറായില്ല.
വൈസ് ചെയർമാൻ കൂടിയായ കൗൺസിലർ വാർഡിനെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. റോഡിൻറെ വശങ്ങൾ ഇടിയുകയും റോഡിൽ നിന്നും കുഴിയിലേക്ക് വാഹനങ്ങൾ വഴുതിവീണ് അപകടങ്ങൾ പതിവാകുന്നു. ഇതിനെതിരെ നേരുകടവ് വാർഡ് കോൺഗ്രസിലെ യൂണിറ്റ് കമ്മിറ്റികൾ പ്രതിഷേധം രേഖപ്പെടുത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി എ.ഷുഹൈബ് ഉദ്ഘാടനം ചെയ്തു. ഷിബിനാദ് അധ്യക്ഷത വഹിച്ചു, നസീർ, ഭദ്ര പ്രസാദ്, യാസർ അറാഫത്ത്, ശ്രീലാൽ, അജിലാൽ, റിയാസ്, അൻസാർ ചുങ്ങനഴികം തുടങ്ങിയവർ പങ്കെടുത്തു. റോഡിന്റെ അപകടവസ്‌ഥ പരിഹരിക്കാൻ ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.