പറവൂർ: നൂതന മാർഗങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠനമാതൃകകൾ കാണിച്ചുനൽകിയ പ്രമോദ് മാല്യങ്കര എന്ന അധ്യാപകൻ ഈ അധ്യാപകദിനത്തിലും തിരക്കിലാണ്. എറണാകുളം ജില്ലയിലെ പറവൂർ എസ്.എൻ.വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിലെ സാമ്പത്തികശാസ്ത്ര അധ്യാപകനാണ് പ്രമോദ് മാല്യങ്കര.
ഹയർ സെക്കൻഡറിയിൽ സാമ്പത്തികശാസ്ത്രം പഠിപ്പിക്കാൻ പാഠഭാഗങ്ങൾ പാട്ട് രൂപത്തിൽ തയാറാക്കിയും സ്കിറ്റ്, മൈം, ചാക്യാർകൂത്ത് തുടങ്ങിയവയിലൂടെ അവതരിപ്പിച്ചും അധ്യാപകൻ ശ്രദ്ധേയനായിരുന്നു. ലോക്ഡൗൺകാലത്ത് വിദ്യാഭ്യാസം ഓൺലൈൻ ആയപ്പോൾ പാഠഭാഗങ്ങൾ ഓഡിയോ ബുക്കിെൻറയും വിഡിയോ ബുക്കിെൻറയും രൂപത്തിലാക്കി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ നൂറിൽപരം കരിയർ ടിപ്സ് വിഡിയോകൾ തയാറാക്കി കൈയടി നേടി.
സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ മികച്ച സംഘാടകൻ കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിന് പുറമെ മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം സ്കൂളിലെ കൗൺസലിങ് സെൻററിെൻറയും നേതൃത്വം നൽകിവരുന്നു.
ഗുരുശ്രേഷ്ഠ അധ്യാപക പുരസ്കാരം, ക്രിയേറ്റിവ് ടീച്ചർ അവാർഡ്, ടീച്ചർ എക്സലൻറ് അവാർഡ്, ഇന്നവേറ്റിവ് ടീച്ചർ അവാർഡ് തുടങ്ങി 15ൽപരം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കരിയർ ഗൈഡൻസ് കൗൺസിലിങ് ഹയർ സെക്കൻഡറി വിഭാഗം എറണാകുളം ജില്ല ജോയൻറ് കോഓഡിനേറ്റർ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.