പതിനാലുകാരിയോട് ലൈംഗികാതിക്രമം; യുവാവ്​ പിടിയിൽ

പ​ര​വൂ​ർ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ. വ​ര്‍ക്ക​ല മൂ​ങ്കോ​ട് ശ്രീ ​ഭ​വ​നി​ല്‍ ശ്രീ​ജി​ത്ത് (25) ആ​ണ് പ​ര​വൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 23ന് ​വൈ​കീ​ട്ട്​ പെ​ണ്‍കു​ട്ടി സ​ഹോ​ദ​ര​നൊ​പ്പം സൈ​ക്കി​ളി​ല്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യ സ​മ​യ​ത്ത് യു​വാ​വ് സ്‌​കൂ​ട്ട​റി​ലെ​ത്തി ത​ട​ഞ്ഞു​നി​ര്‍ത്തി. വ​ഴി ചോ​ദി​ക്കു​ന്ന വ്യാ​ജേ​ന പെ​ണ്‍കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ണ്‍കു​ട്ടി പ​ര​വൂ​ര്‍ പൊ​ലീ​സി​ന് ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ര​വൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ നി​തി​ന്‍ ന​ള​ന്‍, എ.​എ​സ്.​ഐ മാ​രാ​യ അ​ജ​യ​ന്‍, ര​മേ​ശ് എ​സ്.​സി.​പി.​ഒ ഗീ​ത, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍, വി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Sexually assaulted a fourteen-year-old girl-The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.