പരവൂർ: മയ്യനാട്-പരവൂർ തീരദേശം മാലിന്യനിക്ഷേപ കേന്ദ്രമായതായി പരാതി. മയ്യനാട് പഞ്ചായത്തും പരവൂർ മുനിസിപ്പാലിറ്റിയും മുക്കം, പൊഴിക്കര തീരദേശമേഖലയിലെ ആളൊഴിഞ്ഞ ഭാഗങ്ങളാണ് ചണ്ടി ഡിപ്പോയായത്. പരവൂർ മുനിസിപ്പാലിറ്റി സംഭരിക്കുന്ന മാലിന്യവും മയ്യനാട് പഞ്ചായത്ത് സംഭരിക്കുന്ന മാലിന്യവും ഹരിതകർമസേനയുടെ പ്ലാസ്റ്റിക് സംഭരണവും കൂടിയായതോടെ ജില്ലയിൽ ടൂറിസ്റ്റുകൾ ഏറ്റവും കൂടുതലെത്തുന്ന പൊഴിക്കര മുക്കം ബീച്ചുകൾ മലിനീകരണത്തിന്റെ പാതയിലാണ്.
പരവൂർ മുനിസിപ്പാലിറ്റിയിലും മയ്യനാട് പഞ്ചായത്തിലും മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് ഇവിടത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്. പെട്ടി ഓട്ടോകളിൽ ദിവസവും ടൺ കണക്കിന് മാലിന്യമാണ് ഇവിടേക്കെത്തിച്ച് കായലിൽ തള്ളുന്നത്.
കൂടാതെ കക്കൂസ് മാലിന്യവുമായി ടാങ്കർ ലോറികൾ കായലിൽ ഒഴുക്കി വിടുന്നതും രാത്രികാഴ്ചയാണ്. ഇത് ചോദ്യംചെയ്ത മത്സ്യ തൊഴിലാളികളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദുർഗന്ധംമൂലം കാൽനടക്കാരും പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്. പ്രദേശത്ത് സി.സി.ടി.വി സ്ഥാപിച്ച് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.